Reg No : Q44/90 & 850/99 Govt Regd No : CS-A6-11978/97

കേരള സര്‍ക്കാരിന്റെ " രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ" അവാര്‍ഡ് 2012 - രണ്ടാം സ്ഥാനം കേരള സംസ്ഥാന ഉപഭോക്തൃ സമിതിക്കു ലഭിച്ചിരിക്കുന്നു. ഡിസംബര്‍ 24 നു എറണാകുളം ഭാരത്‌ ടൂറിസ്റ്റ് ഹോമില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡു വിതരണം ചെയ്യും.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ , പരിഹാരങ്ങള്‍ - പൊതുജന ബോധവല്‍ക്കരണവും നിയമ സഹായവും നല്‍കുന്ന സമിതിയാണ് കേരള സംസ്ഥാന ഉപഭോക്തൃ സമിതി

Friday 16 November 2012

അനുഭവങ്ങള്‍ : മരിയ മിലി v/s സിറ്റി ബാങ്ക്


കേസ് കേരളത്തിലെ ആണ്.  കേരള സ്റ്റേറ്റ്  ഉപഭോക്തൃ   കൌണ്‍സിലില്‍  ഔദ്യോഗികമായി പരാതിപ്പെടുന്നതിനു മുന്‍പ് ( പക്ഷെ, ഭാരവാഹികളുമായി സംസാരിച്ചു  വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു )   തന്നെ അക്കാര്യം അറിഞ്ഞു ബാങ്ക് അധികൃതര്‍  പ്രശ്ന പരിഹാരത്തിനായി   പരാതിക്കാരെ സമീപിച്ചു   പരിഹാരം കാണുവാന്‍ ശ്രമിച്ചു.

എങ്കിലും വ്യത്യസ്തമായ  ഈ കഥ അറിഞ്ഞിരിക്കേണ്ടതാണ്.  സിറ്റി ബാങ്കില്‍ ലോണ്‍ ഇന്‍സ്റ്റാള്‍മെന്റ്  പ്രതിമാസം നല്‍കുവാനായി കൊടുത്തിരുന്ന ചെക്ക്  അവരില്‍ നിന്നും കാണാതാവുകയും, പിന്നീട് അവരുമായി ഫോണിലൂടെയും  കളക്ഷന്‍ ഏജന്‍സിമാരുമായും   ഉള്ള  നിര്‍ദ്ദേശ പ്രകാരം    പണം നേരിട്ട് നല്‍കി രണ്ടര വര്ഷം കൊണ്ട്  ( ലോണ്‍  ക്ലോസിംഗ് പീരിയടില്‍ തന്നെ ) ഇന്‍സ്റ്റാള്‍ മെന്റ് തുക  അടച്ചു തീര്‍ക്കുകയും ചെയ്തു.  എന്നാല്‍   ക്രെഡിറ്റ്  ബ്യൂറോ  ലിസ്ട്ടിങ്ങില്‍   ഈ കസ്റ്റമര്‍ക്ക് മേലില്‍ യാതൊരു വിധ വായ്പകളും ലഭ്യമാകാത്ത വിധത്തില്‍  റെക്കോര്ഡ് ഉണ്ടാവുകയും  ചെയ്തപ്പോള്‍ , ലോണ്‍  ക്ലോസ്  ചെയ്തു അഞ്ചു വര്‍ഷത്തിനു ശേഷം  പരാതിക്കാര്‍  രണ്ടുമാസത്തോളം  സിറ്റി ബാങ്ക്  ഉദ്യോഗസ്ഥരുമായി  സംസാരിച്ചെങ്കിലും  നടപടി ഉണ്ടായില്ല.. തെളിവുകള്‍ നല്‍കാനുള്ള പേപ്പറുകള്‍ അവരുടെ കയ്യില്‍ ഉണ്ടായതിനെ  തുടര്‍ന്ന് അവര്‍  കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൌണ്‍സില്‍  അധികൃതരുമായി  സംസാരിക്കുകയും ഒപ്പം തങ്ങളുടെ കഥ ജനപ്രീതിയുള്ള ഒരു പബ്ലിക് ബ്ലോഗ്‌ പോര്‍ട്ടലില്‍   തെളിവുകള്‍  സഹിതം നല്‍കുകയും ചെയ്തു.   ഈ സംഭവങ്ങള്‍ നടന്നു ഇരുപത്തി ഒന്ന്  ദിവസത്തിനുള്ളില്‍  തെറ്റായ സിബില്‍ ലിസ്റ്റിംഗ്  പരിഹരിക്കാനുള്ള നടപടികള്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായി.

പിന്‍കുറിപ്പ് :  കരയുന്ന കുട്ടിക്കേ പാലുള്ളൂ..... തങ്ങളുടെ അവകാശം അത് തികഞ്ഞ ബോധത്തോടെ മനസ്സിലാക്കി നേടിയെടുക്കാനുള്ള   മനസ്ഥിതി  ഉപഭോക്താവിന് ഉണ്ടാകണം. വായ്പ്പ പോലുള്ള സംഭവങ്ങള്‍  
ഉണ്ടാകുമ്പോള്‍ അതിന്റെ രേസീട്ടുകള്‍ കുറച്ചു കാലങ്ങളോളം സൂക്ഷിക്കേണ്ടത് ആവശ്യമാണ്. അതിനാലാണ്  ലോണ്‍ ക്ലോസ് ചെയ്തു  അഞ്ചു വര്ഷം കഴിഞ്ഞിട്ടും  മേല്പറഞ്ഞ കേസില്‍ അനുയോജ്യമായ  തീരുമാനം നേടിയെടുക്കാനായത്‌.


Consumer’s Name:Maria Mili
Complaint against: Citi Bank Financial

Compiled By  : Joe