Reg No : Q44/90 & 850/99 Govt Regd No : CS-A6-11978/97

കേരള സര്‍ക്കാരിന്റെ " രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ" അവാര്‍ഡ് 2012 - രണ്ടാം സ്ഥാനം കേരള സംസ്ഥാന ഉപഭോക്തൃ സമിതിക്കു ലഭിച്ചിരിക്കുന്നു. ഡിസംബര്‍ 24 നു എറണാകുളം ഭാരത്‌ ടൂറിസ്റ്റ് ഹോമില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡു വിതരണം ചെയ്യും.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ , പരിഹാരങ്ങള്‍ - പൊതുജന ബോധവല്‍ക്കരണവും നിയമ സഹായവും നല്‍കുന്ന സമിതിയാണ് കേരള സംസ്ഥാന ഉപഭോക്തൃ സമിതി

Thursday 15 November 2012

അനുഭവങ്ങള്‍ : മിസ്സിസ് സാഷി മുസൂദ് v/s റിലയന്‍സ് ബിഗ്‌ ടി വി

യറക്റ്റ്  സെല്ലിംഗ് ഏജന്‍സി  വഴി  റിലയന്‍സ് ബിഗ്‌ ടി വി കണക്ഷന്‍   എടുത്ത ഒരു ഉപഭോക്താവിന്റെ അനുഭവം  ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കുന്നത്   ഭാവിയില്‍ വായനക്കാര്‍ക്ക്  ഗുണം ചെയ്യും എന്നുള്ളത് കൊണ്ട് അത് ഇവിടെ കുറിക്കുന്നു . നമ്മുടെ അശ്രദ്ധ കൊണ്ട്  എന്തെങ്കിലും തെറ്റു സംഭവിച്ചാല്‍ കൂടി അത് സേവന ദാതാവിന്റെ കുറ്റമായി  കണ്ടു പരാതിക്ക് പരിഹാരം നേടാന്‍  പലരും  ശ്രമിക്കാറുണ്ട്.  

റിലയന്‍സ്  ബിഗ്‌ ടി വി  യുടെ പ്രത്യേക ഓഫര്‍ പ്രകാരം  നാലായിരത്തി നാനൂറ്റി എഴുപതു രൂപയ്ക്ക് നാലു കണക്ഷന്‍   നല്‍കാം എന്നു പറഞ്ഞു  ഏജന്‍സിയുടെ ആള്‍ക്കാര്‍  മിസ്സിസ് സാഷിമുഖിയെ   തെറ്റിദ്ധരിപ്പിച്ചു കണക്ഷന്‍ നല്‍കി.  എന്നാല്‍  പകരം  മൂന്നു കണക്ഷന്‍ മാത്രമേ അവര്‍ക്ക് ആക്ടീവ് ആയി ലഭിച്ചുള്ളൂ.    ചാനല്‍ പാക്കുകള്‍ ആവട്ടെ  സൌത്ത് ഇന്ത്യ പാക്കും.   28 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കണക്ഷന്‍ കട്ട്‌  ആവുകയും ചെയ്തു.   മിസ്സിസ് സാഷിമുഖി  റിലയന്‍സ് ബിഗ്‌ ടി വി  കസ്റ്റമര്‍ കെയറുമായി  ബന്ധപ്പെട്ടപ്പോള്‍   "Apco Enterprises"   എന്ന  പേരില്‍ ആണ് കണക്ഷന്‍ എടുത്തിരിക്കുന്നതെന്നും സാധാരണ പാക്‌ മാത്രമേ  ചാര്‍ജ്ജു ചെയ്തിട്ടുള്ളൂ എന്നും പറഞ്ഞു.   മാത്രമല്ല കസ്റ്റമര്‍ പറഞ്ഞ പ്രകാരം  യാതൊരു വിധ ഓഫറുകളും   ബിഗ്‌ ടി വി നല്‍കിയിട്ടില്ല എന്നും അറിയിച്ചു.   കസ്റ്റമര്‍ പറയുന്ന പ്രകാരം  അവര്‍ക്ക് അങ്ങനെ ഒരു ഓഫര്‍ നല്‍കുന്നതിനുള്ള പണവും ലഭിച്ചിട്ടില്ല എന്നറിയിച്ചു.  

ഇത്തരം പരാതികള്‍ ഉപഭോക്തൃ സമിതികളില്‍ വരുമ്പോള്‍  നിസ്സഹായാവസ്ഥ തന്നെ പ്രകടിപ്പിക്കേണ്ടി വരും.  ഇവിടെ ഉപഭോക്താവ്   കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്  എങ്കില്‍ കൂടിയും സാമാന്യ ബോധമുള്ളവര്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ ഉപഭോക്താവ് ചെയ്തതായി കണ്ടില്ല    ഒരു വിലാസമോ  ഫോണ്‍  നമ്പറുകളോ   വ്യക്തമായി മനസ്സിലാക്കാതെ  നേരിട്ട് പണം കൊടുക്കുകയാണ് ഉപഭോക്താവ് ചെയ്തത്.  ഇതില്‍ അടച്ച പണത്തിനു  നല്‍കേണ്ട സേവനം  റിലയന്‍സ് ബിഗ്‌ ടി വി  നല്‍കുകയും ചെയ്തിട്ടുണ്ട്.   റിലയന്‍സ് ബിഗ്‌ ടി   വിയുടെ നോഡല്‍ ഓഫിസര്‍ക്കു രേഖാമൂലമായ പരാതി നല്‍കുവാനും ഇത്തരം ചില ചതികള്‍ മറഞ്ഞിരിക്കുന്നതായും അതിനാല്‍  ഡയറക്റ്റ്  സെല്ലിംഗ്    ഏജന്‍സികളുമായി ബന്ധപ്പെടുമ്പോള്‍ പാലിക്കേണ്ട  കാര്യങ്ങളെക്കുറിച്ച്  അവബോധം നല്‍കുവാനും  നിര്‍ദ്ദേശിക്കുക എന്നതിനപ്പുറം  ഉപഭോക്തൃ  സഹായ സമിതികള്‍ക്ക്  ഈ കേസില്‍ മറ്റൊന്നും ചെയ്യാന്‍ ഇല്ലായിരുന്നു. 





Story Collected From :
 http://www.nationalconsumerhelpline.in

Complaint no: 402807
Consumer’s Name: Mrs. Sashi Mukhi Sood
Complaint against: Reliance BIG TV
Executed BY: Joe